വിരിയാത്ത പീലിക്കു കൂടൊരുക്കി.........
അതില്‍ തെളിയുന്ന പ്രണയത്തിന്‍ ചിത്രങ്ങള്‍
എന്‍റെ മനസിന്‍റെ ചില്ലയില്‍ കൂടൊരുക്കി
ഓര്‍മിക്കുവാനെന്നും വേദനകള്‍ തന്നൊരാ
പ്രണയത്തിന്‍ കൂടിന്നു വീണുടഞ്ഞു
ചിറകറ്റു വീണൊര പക്ഷിയെ പോലിന്നു
സ്നേഹത്തിനായി വീണു കേഴുന്നു
ഓര്‍മ്മകള്‍ വേദന...നീറുന്ന സാധന
ദിനവും തുടരുന്നോരതമപീഡ......,
അകാലതിലെന്തെ പിരിഞ്ഞുപോയി സഖി
തോഴനെ വിട്ടിട്ടിതെങ്ങു പോയി ......,
കാലം ഇന്നെന്ടെമെല്‍് താണ്ടവം തുടര്ന്നു
സ്വപ്നാടനങ്ങളെ തല്ലിയുടക്കുന്നു
സ്വപ്നവേഗത്തിലെന്‍ ഓജസു ചോരുന്നുമൊട്ടിട്ട നാമ്പുകള്‍ പുഴുകാര്‍ന്നു തിന്നുന്നു
തളിരിട്ട കാട്ടിലും നിന്‍റെ ഗന്ധം
പനയോല കെട്ടിയ കുടിലിലും നിന്‍റെ ഗന്ധം
എന്നത്മാവില്‍ പടരുന്ന ഗന്ധം
അതുതന്നെ ആത്മ്ബന്ധം
തളിരിട്ട കാട്ടിലും നിന്‍റെ ഗന്ധം
പനയോല കെട്ടിയ കുടിലിലും നിന്‍റെ ഗന്ധം
എന്നത്മാവില്‍ പടരുന്ന ഗന്ധം
അതുതന്നെ ആത്മ്ബന്ധം
വീണ്ടും ഉയിര്‍ക്കനീ .......,,,,,,,വിഫലമാം പ്രാര്‍ത്ഥന
ഒരു മാത്ര എങ്കിലും ഓമനിക്കാന്‍,,,,,,നിന്‍റെ ഒരു നോക്കിലെങ്കിലും സാന്ത്വനിക്കാന്‍
സുജിത്ത് എം.ആര്‍
This comment has been removed by the author.
ReplyDelete